We preach Christ crucified

അക്കല്ദാമ

”അവൻ അനീതിയുടെ കൂലികൊണ്ട് ഒരു നിലം മേടിച്ചു തല കീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി… ആ നിലത്തിന് അവരുടെ ഭാഷയിൽ രക്തനിലം എന്നർത്ഥമുള്ള അക്കല്ദാമ എന്നുപേരായി.” (അപ്പൊസ്തലപ്രവൃത്തികൾ 1 : 18-19).
അറമയ്ക്ക് ഭാഷയിലെ ഒരു പദമാണ് ”അക്കല്ദാമ.” Bloody Field അല്ലെങ്കില് Field of Blood എന്നാണതിന്റെ അർത്ഥം. അനീതിയുടെ പ്രതിഫലമാണ് അക്കല്ദാമ. നിരപരാധിയെ പീഡിപ്പിക്കുതുമൂലം ലഭിക്കു നേട്ടമാണ് അക്കല്ദാമ.
വാടകക്കൊല, കൂലിത്തല്ല് എന്നൊക്കെ കേട്ടിട്ടില്ലേ? വ്യക്തിപരമായ വൈരാഗ്യമുണ്ടായിട്ടല്ല, കൂലികിട്ടുന്നതിനുവേണ്ടി മാത്രം ചെയ്യുന്ന നിഷ്ഠൂരത. അപ്രകാരം കിട്ടുന്ന കൂലിയാണ് അക്കല്ദാമ.
ഒരു യുവാവ് പ്രിൻസിപ്പലിന്റെ അടുത്തു വന്ന് പറഞ്ഞു: ”ഞാന് മൂന്നാം വർഷ ബിരുദവിദ്യാർത്ഥിയാണ്. ഞാനീ കോളേജ് കാന്റീനിൽ നിന്ന് ഒരു ഹോസ് എന്റെ സ്‌കൂട്ടറിന്റെ പിറകിൽ വച്ചുകൊണ്ടുപോയി. എൻ.സി.സി. പരേഡ് കഴിഞ്ഞുപോയപ്പോഴാണ് അതു ചെയ്തത്. ഞാനത് തിരികെ കൊണ്ടുവരട്ടെ. സാർ എന്റെ പേര് ആരോടും പറയരുത്.”
”ശരി, ശനിയാഴ്ച ക്ലാസ്സില്ലല്ലോ. രാവിലെ ഓഫീസ് സ്റ്റാഫ് വരുതിനുമുമ്പ് കൊണ്ടുവരൂ.”
ആ യുവാവ് ശനിയാഴ്ച രാവിലെ തന്നെ കൊണ്ടുവന്നു. പ്രിൻസിപ്പലിന്റെ മുറിയിൽ ഹോസ് ഇരിക്കുന്നതുകണ്ട അറ്റൻഡർ ചോദിച്ചു: ”ഇതെന്താണ് ഇവിടെ വച്ചിരിക്കുന്നത്? ഇതെങ്ങനെ വന്നു?”
പ്രിൻസിപ്പൽ, ഓഫീസ് സ്റ്റാഫിലുള്ളവരെയെല്ലാം വിളിച്ചു. ”ഈ ഹോസ് നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ?” ഒരാൾ പറഞ്ഞു: ”ഇത് രണ്ടു വർഷം മുമ്പ് നമ്മുടെ കോളേജ് കാന്റീനിൽ നിന്ന് മോഷണം പോയതാണ്. ഇപ്പോൾ ഇതെങ്ങനെ കിട്ടി?”
”അതാണ് സുവിശേഷത്തിന്റെ ശക്തി.” പ്രിൻസിപ്പൽ പറഞ്ഞു. അക്കല്ദാമ ഒഴിവായി.
മറ്റൊരു സംഭവം. ഒരു ചെറുപ്പക്കാരന് കമ്പനി മാനേജിംഗ് ഡയറക്ടറുടെ മുമ്പില് വിറച്ചുകൊണ്ടു ചെന്നു. ”ഞാൻ ഇവിടെ നിന്ന് കുറെ സാധനങ്ങൾ മോഷ്ടിച്ചുകൊണ്ടുപോയിരുന്നു. അവയ്‌ക്കെല്ലാം കൂടി വരാവുന്ന വില കണക്കാക്കി തിരിച്ചുതരാനാണ് വന്നത്.”
”സാരമില്ല, നിനക്കെന്താണങ്ങനെ തോന്നിയത്?” ”ഞാനിക്കഴിഞ്ഞ ദിവസം സുവിശേഷപ്രസംഗം കേട്ടു. അതുകൊണ്ടാണ് എനിക്കവകാശപ്പെടാത്തത് എന്റെ കൈവശമിരിക്കരുത് എന്ന് തോന്നിയത്?”
”നല്ലതുവരട്ടെ. രൂപയൊന്നും വേണ്ട; നിനക്കു ശോഭനമായ ഭാവിയുണ്ട്.”
അക്കല്ദാമ ഒഴിവായി.

എന്നാൽ സന്തോഷകരമായ വസ്തുത, അക്കല്ദാമ ഒഴിവാക്കാമെന്നുള്ളതാണ്. അനുതപിച്ച് മാനസാന്തരപ്പെട്ടാൽ മതി.

കൊലപാതകങ്ങൾ, ഭൂമി കയ്യേറ്റങ്ങൾ, കവർച്ചകൾ, കള്ളക്കേസുകൾ, കൈക്കൂലി, അഴിമതി, വഞ്ചന എന്നിങ്ങനെ എത്രയെത്ര അതിക്രമങ്ങൾ! അക്കല്ദാമ പെരുകുകയാണ്.
തിരുവെഴുത്ത് പറയുന്നു: ”നിന്റെ പാപം നിശ്ചയമായും നിന്നെ കണ്ടെത്തും; ”Be sure your sin will find you out” (സംഖ്യാപുസ്തകം 32 : 23).
പുതിയ നിയമത്തിൽ നാം വായിക്കുന്നു: ”വഞ്ചനപ്പെടാതിരിപ്പിൻ. ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതയ്ക്കുന്നതു തന്നെ കൊയ്യും.” ‘As you saw so you reap” വിതയുടെ പ്രമാണങ്ങൾ മൂന്നുണ്ട്.
ഒന്ന്: വിതച്ചാൽ അതുതന്നെ കൊയ്യും. ഏതു വിത്തു വിതയ്ക്കുന്നുവോ, അതുതന്നെയാണ് കൊയ്യുന്നത്. ആര്യൻ നെൽവിത്ത് വിതച്ചാൽ ആര്യൻ നെല്ല് കൊയ്യും. രാജമേനി വിത്തു വിതച്ചാൽ രാജമേനി തന്നെ കൊയ്യും. പാപവും അങ്ങനെ തന്നെ.
രണ്ട്: വിതച്ചാൽ അതിലേറെ കൊയ്യും. പാപം ചെയ്യുതിന്റെ എത്രയോ കൂടുതലായി ശിക്ഷയേൽക്കേണ്ടിവരും.
മൂന്ന്: വിതച്ചാൽ പല നാളുകൾക്ക് ശേഷം കൊയ്യും. പാപത്തിന് ഉടനെ ശിക്ഷ കിട്ടണമെന്നില്ല.
”ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ട് മനുഷ്യർ ദോഷം ചെയ്‌വാൻ ധൈര്യപ്പെടുന്നു.” (സഭാപ്രസംഗി 8:11).
അക്കല്ദാമ വരുന്ന വഴികൾ നാം ചിന്തിക്കുന്നത് നല്ലതാണ്.
ഒന്ന്, Be sure your sin will find you out by human laws. മാനുഷിക നിയമങ്ങളാൽ മനുഷ്യൻ തന്നെ തിന്മയ്ക്ക് ശിക്ഷ നല്കും. ശിക്ഷാവ്യവസ്ഥിതികൾ, വിജിലൻസ്, കോടതികൾ മുതലായവ മൂലം ശിക്ഷ നേരിടേണ്ടിവരും.
അവയിൽ ചിലതെല്ലാം ഒഴിവാകാം, പല കാരണങ്ങളാൽ. എന്നാൽ രണ്ടാമത്തേത്, Be sure your sin will find you out in your body. പാപംമൂലം രോഗം വരാം. പാപം ചെയ്യുന്ന ആളുടെ രക്തത്തിൽ വരുന്ന മാറ്റങ്ങൾ മൂലം മാരകമായ രോഗങ്ങളുണ്ടാകാം.
എന്നാൽ പാപം ചെയ്യുന്നവരെല്ലാവരും രോഗികളാകുന്നില്ലല്ലോ. അപ്പോഴിതാ മൂന്നാമത്തെ കാര്യം. Be sure your sin will find you out in your conscience. പാപം മൂലം മാനസിക വിഭ്രാന്തികളുണ്ടാകാം. ടെൻഷൻ, മാനസിക വിക്ഷോഭങ്ങൾ, അസ്വസ്ഥതകൾ മുതലായവമൂലം മാനസികവൈഷമ്യങ്ങൾ ഉണ്ടാകാറുണ്ട്.
ഇതിൽ നിന്നെല്ലാം ഒഴിവായാലും നാലാമത്തെ കാര്യം, Be sure your sin will find you out in future generations. പാപം ഭാവികാല തലമുറകളിലേക്ക് ദോഷമായി പകരും. തലമുറകളായി ചില രോഗങ്ങൾ, ബാധകൾ, ശാപങ്ങൾ മുതലായവ സംഭവിക്കാം. (പുറപ്പാട് 20 : 5) ”പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കും.” (സംഖ്യാ. 14 : 17, 34 : 7, ആവ. 5 : 9, യിര. 32 : 18).
ഇവയെല്ലാറ്റിനും പുറമെ അക്കല്ദാമയുടെ ദൂഷ്യഫലം നിത്യതയിൽ നമ്മൾ നേരിടും. Be sure your sin will find you out in eternity. നിത്യശിക്ഷാവിധിയുണ്ട്. അതറിഞ്ഞതുകൊണ്ടാണ് പിതാക്കന്മാർ പാടുന്നത്:
”നീതിയിൽ വിധിചെയ്യും ന്യായാധിപതേ, നീ
ഏറ്റരുതേ വിധിയിൽ കടമോർത്തീടരുതേ.”

”ന്യായാധിപ ന്യായാധിപതേ, അങ്ങേയ്ക്കരിശം
ചേർത്ത കടത്താലെൻ തല താഴ്ത്തരുതേ വിധിഗേഹേ.”

”ഞാൻ നിന്നോടു കാര്യം തീർക്കുന്ന നാളിൽ നീ ധൈര്യത്തോടെ നില്ക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ? യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു. ഞാൻ നിവർത്തിക്കയും ചെയ്യും.” (യെഹ. 22 : 14)
എന്നാൽ സന്തോഷകരമായ വസ്തുത, അക്കല്ദാമ ഒഴിവാക്കാമെന്നുള്ളതാണ്. അനുതപിച്ച് മാനസാന്തരപ്പെട്ടാൽ മതി. ഈസ്ക്കര്യോത്ത യൂദായ്ക്ക് കർത്താവ് എത്ര അവസരങ്ങളാണ് അനുതപിക്കാൻ നല്കിയത്!
1. നിങ്ങളിൽ ഒരുത്തൻ ഒരു പിശാച് ആകുന്നു. (യോഹ. 6 : 70).
2. എന്നോടുകൂടെ കൈ താലത്തിൽ മുക്കുവൻ തന്നെ എന്നെ കാണിച്ചു കൊടുക്കും. (മത്താ. 26 : 23).
3. യൂദാ: ‘ഞാനോ റബ്ബീ?’ ‘നീ തന്നെ.’ (മത്താ. 26 : 25).
4. നിങ്ങളിൽ ഒരുവൻ, എന്നോടു കൂടെ ഭക്ഷിക്കുവൻ തന്നെ എന്നെ കാണിച്ചുകൊടുക്കും. (മർക്കോസ് 14 : 18 – 20).
5. നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും. കർത്താവേ, അത് ആർ എന്നു ചോദിച്ചു. ഞാൻ അപ്പഖണ്ഡം മുക്കിക്കൊടുക്കുവൻ തന്നെ. (യോഹ.13: 21-26).
6. നീ ചെയ്യുന്നത് വേഗത്തിൽ ചെയ്യുക (യോഹ. 13:27).
7. സ്നേഹിതാ, നീ വന്ന കാര്യമെന്ത്? (മത്താ. 26:50).
8. യൂദയേ, മനുഷ്യപുത്രനെ ചൂംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നത്? (ലൂക്കോസ് 22 : 48).

അനുതപിക്കാൻ അവസരം കിട്ടുമ്പോൾ ”സമയം തക്കത്തിൽ” ഉപയോഗിക്കേണ്ടതാണ്. അനുതപിച്ച കള്ളൻ അവന് കിട്ടിയ ആദ്യത്തെ സന്ദർഭം ഉപയോഗപ്പെടുത്തി. അനുതപിച്ചു, ഏറ്റുപറഞ്ഞു, വിശ്വസിച്ചു, യാചിച്ചു, പ്രാപിച്ചു.
ക്രിസ്തുയേശുവിലാകുന്നതെങ്ങനെ? ”ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയാകുന്നു. പഴയത് കഴിഞ്ഞുപോയി; ഇതാ, അത് പുതുതായിത്തീർന്നിരിക്കുന്നു.” (2 കൊരിന്ത്യർ 5 : 17).
പഴയ മദ്യപാനം മാറി, കഞ്ചാവ് മാറി, ‘ബ്ലൂ ഫിലിം മാറി, മ്ലേച്ഛചിത്രങ്ങൾ മാറി, അശുദ്ധമോഹങ്ങൾ മാറി, കോപം മാറി, വൈരാഗ്യം മാറി, ചീത്ത കൂട്ടുകെട്ടുകൾ മാറി. അതാണ് ഭാഗ്യം. അക്കല്ദാമ ഒഴിവാക്കി നിത്യസ്വർഗ്ഗസൗഭാഗ്യം നേടാൻ ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ തിരുരക്തത്താൽ പാപമോചനം പ്രാപിക്കാം. ”യേശുക്രിസ്തുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.” (യോഹ. 1 : 7).

Other articles

പുതുമ

Read full Article
ഏറ്റവും പുറത്തുള്ള ഇരുട്ട്

Read full Article
സുബോധം

Read full Article
എനിക്ക് ദാഹിക്കുന്നു

Read full Article
മറ്റൊരു ധൂര്‍ത്തപുത്രന്‍

Read full Article
തളരാതെ മുന്നേറുക

വാടിത്തളർന്നു പോകാതെ ഉത്സാഹഭരിതനായി മുന്നോട്ടു പോയതുകൊണ്ടാണ് അമേരിക്ക കണ്ടുപിടിക്കുവാൻ കൊളംബസിന് കഴിഞ്ഞത്

Read full Article