We preach Christ crucified

തളരാതെ മുന്നേറുക

ക്ഷേമരാഷ്ട്രമായ രാമരാജ്യത്തെപ്പറ്റി എഴുത്തച്ഛൻ പാടി:

“എല്ലാവനുമുണ്ടനുകമ്പ മാനസേ

നല്ലതൊഴിഞ്ഞൊരു ചിന്തയില്ലാർക്കുമേ”

‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന സ്വപ്നത്തിൽ കഴിയുന്ന മലയാളിക്ക് എന്നും തളർച്ചയും വിളർച്ചയും വരൾച്ചയും മാത്രമാണുള്ളത്. സുഭഗശോഭനമായ ഭാവിയിലേക്ക് കുതിച്ചു മുന്നേറാൻ സാധിക്കണമെങ്കിൽ തളരാതെ മുന്നോട്ടോടുവാനുള്ള മനസ്സുണ്ടാവുകയാണാവശ്യം

സ്പെയിനിന്റെ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിന്റെ അരികിൽ സ്പെയിനിന്റെ ദേശീയ ചിഹ്നം സ്ഥാപിച്ചിരുന്നു. “Ne Plus Ultra” (ഇതിനപ്പുറത്ത് യാതൊന്നും ഇല്ല). അതിനെ അവഗണിച്ചുകൊണ്ട് കൊളംബസ് നൗക തുഴഞ്ഞുകൊണ്ടുപോയി. കൂടെയുള്ളവർ നിരുത്സാഹപ്പെടുത്തി എന്നു മാത്രമല്ല, തിരിച്ചുപോയില്ലെങ്കിൽ കൊളംബസിനെ അപായപ്പെടുത്തുവാൻ ചിന്തിക്കുകപോലും ചെയ്തു. എന്നാൽ കൊളംബസ് തളർന്നില്ല. പിന്നെയും തുഴഞ്ഞ് മുന്നോട്ട് പോയി. ഒടുവിൽ അമേരിക്കൻ ഭൂഖണ്ഡം കണ്ടുപിടിച്ചു. അദ്ദേഹം മടങ്ങി എത്തിയപ്പോൾ സ്പെയിനിലെ രാജാവ് ദേശീയ ചിഹ്നം മാറ്റി എഴുതി. “Plus Ultra” (ഇതിനപ്പുറത്തും കുറെയെല്ലാം ഉണ്ട്).a

വാടിത്തളർന്നു പോകാതെ ഉത്സാഹഭരിതനായി മുന്നോട്ടു പോയതുകൊണ്ടാണ് അമേരിക്ക കണ്ടുപിടിക്കുവാൻ കൊളംബസിന് കഴിഞ്ഞത്.

ഒരു ക്രിസ്തീയകുടുംബത്തിൽ ജനിച്ച ‘സൈറസ്’ ക്രിസ്തു വിശ്വാസിയല്ലായിരുന്നു. അദ്ദേഹം പ്രശസ്തനായ ഒരു അഡ്വക്കേറ്റായി. അദ്ദേഹത്തിന്റെ മുപ്പത്തിയാറാമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ ഒരു കക്ഷി അദ്ദേഹത്തോട് ചോദിച്ചു: “നിങ്ങൾ എന്താണ് ഒരു ക്രിസ്ത്യാനി ആകാത്തത്?” ആ വാക്കുകൾ അദ്ദേഹത്തിന്റെ ചിന്തകളെ ജ്വലിപ്പിച്ചു. അദ്ദേഹം വിശുദ്ധ വേദപുസ്തകം വായിക്കാൻ തുടങ്ങി. മുപ്പതുവർഷത്തെ വേദപുസ്തക പഠനം “Scofield Reference Bible” എന്ന മഹദ് ഗ്രന്ഥരചനയിലേക്ക് അദ്ദേഹത്തെ നയിച്ചു.

നന്മയിലേക്ക് പ്രയാണം ചെയ്യേണ്ട മനുഷ്യൻ തിന്മയിലേക്ക് തിരിഞ്ഞ് ജീവിതം നശിപ്പിച്ചുകളയുന്നു എന്നത് ഒരു ദൗർഭാഗ്യമാണ്. വെളിപ്പാടുപുസ്തകം രണ്ടാം അദ്ധ്യായത്തിലും പതിമൂന്നാം അദ്ധ്യായത്തിലും കാണുന്ന സാത്താന്യ ആരാധനയുടെ ഭീകരത ഇന്ന് മാനവ സംസ്കാരത്തിനു നേരെയുള്ള ഒരു വെല്ലുവിളിയാണ്.

യേശുക്രിസ്തുവിൽ സമാധാനം കണ്ടെത്തിയാൽ മാത്രമേ നമ്മുടെ ജീവിതം ശാന്തിയിലെത്തുകയുള്ളൂ. തളരാതെ ഓടി, വിശ്വാസത്തിന്റെ പോരാട്ടം തുടങ്ങിയാൽ നാം ധന്യരാകും

1968 ൽ കാലിഫോർണിയായിലുള്ള ആന്റൺ ലാവേ (Anton Lavey) യാണ് സാത്താന്യ ആരാധനയുടെ ഉപജ്ഞാതാവ്. അദ്ദേഹം സാത്താന്റെ ബൈബിൾ രചിച്ചു. ജനങ്ങളെ ആകർഷിക്കാൻ Acid Rock Music (പാട്ടുകച്ചേരി) തുടങ്ങി. ബലാൽസംഗങ്ങൾ, free sex, നരബലി, രതിവൈകൃതങ്ങൾ, മയക്കുമരുന്ന് എന്നിങ്ങനെ യുവാക്കളെ ആകർഷിക്കുന്ന അനേകം ദുഷ്കൃതങ്ങൾ നടമാടി.

1984 ൽ Gray എന്ന യുവാവിനെ വധിച്ച Ricky Kasso എന്ന കൊലയാളി പിടിയിലായപ്പോൾ സാത്താന്യ ആരാധനയുടെ ഭീകരത ചുരുൾ വിടർന്നു. അയാൾ ‘Knights of the Black Circle’ എന്ന സംഘടനയിൽ പ്രവർത്തിച്ചു. അവർ ശരീരത്തിൽ തലതിരിഞ്ഞ കുരിശടയാളം പച്ചകുത്തും. സാത്താന്യ ആരാധനക്ക് ബലികഴിപ്പാൻ ആളെ കിട്ടിയില്ലെങ്കിൽ ശവം മാന്തിയെടുത്ത് ഇടംകൈ വെട്ടിമാറ്റി അത് ബലികഴിക്കുന്നു. ഗാരിയെ പിടിച്ചു കൊണ്ടു വന്ന് “I love Satan” എന്ന് ഉറക്കെ പറയാൻ ആവശ്യപ്പെട്ടു. കത്തികൊണ്ട് അവന്റെ കവിൾ കീറി. എന്നിട്ടും പറയാതെ വന്നപ്പോൾ അവനെ ജീവനോടെ ചുട്ടു കൊന്നു. പിഞ്ചുശിശുവിനെ ബലികഴിച്ച് അതിന്റെ ശരീരത്തിൽ നിന്നുള്ള കൊഴുപ്പുപയോഗിച്ച് ഉണ്ടാക്കുന്ന മെഴുകുതിരി കത്തിച്ച് പൂജിച്ചാൽ വലിയ ശക്തി ലഭിക്കും എന്നാണവരുടെ വിശ്വാസം.

‘Ranch of Devil’ എന്ന സംഘടന മനുഷ്യനെ കൊലപാതകം ചെയ്ത് അവനെ ‘മാലാഖ’യാക്കും. മയക്കുമരുന്നിന് ബിസിനസ്സ് കിട്ടുവാൻ ചെറുപ്പക്കാരെ കൊന്ന് തലച്ചോറും കണ്ണും ചൂഴ്ന്നെടു ത്ത് ജീവനോടെ പിശാചിന് ബലി അർപ്പിക്കുന്നു. നട്ടെല്ല് മുറിച്ച് സുഷുമ്ന (Spinal Cord) വലിച്ചെടുത്ത് അതും സാത്താന് ബലി അർപ്പിക്കുന്നു. K.X. Roy എന്ന ഒരു Medical Student പിടിക്കപ്പെട്ടപ്പോഴാണ് ഈ നിഗൂഢതകൾ ലോകം അറിയുന്നത്.

ഇങ്ങനെ വൈകൃതമാണ്ട ലോകത്ത് നന്മയ്ക്കുവേണ്ടി തളരാതെ മുന്നേറുമ്പോഴാണ് തിന്മക്കൊരു അറുതി വരുന്നത്. നമുക്കെല്ലാം നവോന്മേഷത്തോടെ ഇറങ്ങി പുറപ്പെടുവാൻ ആവേശം പകരുന്നതാണ് ആത്മീയ തീക്ഷ്ണത. തിന്മയുടെ തേരോട്ടത്തിൽ സംസ്കാരം ചതഞ്ഞരഞ്ഞു പോകുന്നവർക്കുവേണ്ടി സുവിശേഷമായ ക്രിസ്തുവിനെ നല്കുവാൻ നാം ആവേശഭരിതരാകേണ്ടതാണ്.

മെതൊഡിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ജോൺ വെസ്ലി പറഞ്ഞു: “The Church has nothing to do, but to save souls. Therefore spend and be spent in this work.” (ആത്മാക്കളെ രക്ഷിക്കാൻ ചെലവിടുകയും ചെലവായിപ്പോകുകയും അല്ലാതെ സഭയ്ക്ക് മറ്റൊന്നും ചെയ്യാനില്ല).

സെന്റ് അഗസ്റ്റിൻ പറഞ്ഞു: Our soul will never rest, until they rest in Thee.” യേശുക്രിസ്തുവിൽ സമാധാനം കണ്ടെത്തിയാൽ മാത്രമേ നമ്മുടെ ജീവിതം ശാന്തിയിലെത്തുകയുള്ളൂ. തളരാതെ ഓടി, വിശ്വാസത്തിന്റെ പോരാട്ടം തുടങ്ങിയാൽ നാം ധന്യരാകും.

ഹെന്റി ഫോർഡ് തന്റെ ആദ്യത്തെ കാറിന് പുറകോട്ട് എടുക്കാനുള്ള സംവിധാനം (Reverse gear) ഉണ്ടാക്കിയിരുന്നില്ല. അഞ്ചു പ്രാവശ്യം അദ്ദേഹം വലിയ കടബാദ്ധ്യതയിൽ പെട്ടുപോയി. തളരാതെ യത്നിച്ചതുകൊണ്ട് Automobile Industry യുടെ പിതാവായി മാറി. “വയലാർ ഗർജ്ജിക്കുന്നു” എന്ന കവിതയിൽ കവി പാടി:

ഉയരും ഞാൻ നാടാകെ

പടരും, ഞാനൊരു പുത്തൻ

ഉയിർ നാടിന്നേകിക്കൊണ്ടുയരും വീണ്ടും

ചങ്ങമ്പുഴയുടെ സുപ്രസിദ്ധമായ ഒരു കവിതാഭാഗം ശ്രദ്ധിക്കൂ:

എത്രശപിച്ചാലും എത്ര കരഞ്ഞാലും

പിന്തിരിഞ്ഞെത്തില്ല പോയകാലം

ഇന്നാണു നിൻ ജയം, ഇന്നാണു നിൻ സുഖം

ഇന്നിനെത്തന്നെ നീയാശ്രയിക്കൂ.

നാം ഊർജ്ജസ്വലരായി ഉണർന്നു പ്രവർത്തിക്കണം. നാം ‘Live’ ആകണം. Live മറിച്ചിട്ടാല് ‘Evil ‘ ആകും. നാം Live അല്ലാത്ത സമയം Evil ആകും. സാത്താൻ നമ്മിൽ കടന്ന് നമ്മെ പ്രയോജനശൂന്യരാക്കും. ക്രിസ്തു നമ്മെ തളർച്ചയിൽ നിന്നെഴുന്നേല്പിച്ച് ഉത്സാഹഭരിതരായി മുന്നേറാൻ കൃപ നല്കട്ടെ.

Other articles

അക്കല്ദാമ

Read full Article
പുതുമ

Read full Article
ഏറ്റവും പുറത്തുള്ള ഇരുട്ട്

Read full Article
സുബോധം

Read full Article
എനിക്ക് ദാഹിക്കുന്നു

Read full Article
മറ്റൊരു ധൂര്‍ത്തപുത്രന്‍

Read full Article