We preach Christ crucified

പക്ഷവാത രോഗിക്കു സൗഖ്യം കിട്ടി

ഒരു ദിവസം യേശു കഫർന്നഹൂമിൽ ചെന്നു. അവൻ വീട്ടിൽ ഉണ്ടെന്നു ശ്രുതി ആയി. ഉടനെ വാതില്ക്കൽപോലും ഇടമില്ലാതവണ്ണം പലരും വന്നുകൂടി. യേശു അവരോട് തിരുവചനം പ്രസ്താവിച്ചു. ഒരു ദിവസം യേശു കഫർന്നഹൂമിൽ ചെന്നു. അവൻ വീട്ടിൽ ഉണ്ടെന്നു ശ്രുതി ആയി. ഉടനെ വാതില്ക്കൽപോലും ഇടമില്ലാതവണ്ണം പലരും വന്നുകൂടി. യേശു അവരോട് തിരുവചനം പ്രസ്താവിച്ചു. അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്ത് അവന്റെ അടുക്കൽ കൊണ്ടുവന്നു; അവനെ കിടക്കയോടെ യേശുവിന്റെ മുമ്പിൽ വെച്ചു. അവരുടെ വിശ്വാസം കണ്ടിട്ട് യേശു പക്ഷവാതക്കാരനോട്: “നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു”എന്നു പറഞ്ഞു. കൂടിനിന്നവരിൽ ചിലർ, ഇവൻ ദൈവദൂഷണം പറയുന്നു, ദൈവം ഒരുവനല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആര്? എന്ന് ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരിന്നു. യേശു അവരുടെ ഹൃദയവിചാരങ്ങൾ ഗ്രഹിച്ച് അവരോട്: “നിങ്ങൾ ഹൃദയത്തിൽ ദോഷം നീരൂപിക്കുന്നത് എന്ത് എന്നു പറഞ്ഞു. പക്ഷവാതക്കാരനോട് എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്ന് കല്പിച്ചു. ഉടനെ അവർ കാൺകെ അവൻ എഴുന്നേറ്റു താൻ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ട് വീട്ടിലേക്കു പോയി. എല്ലാവരും വിസ്മയം പൂണ്ടു ദൈവത്തെ മഹത്വപ്പെടുത്തി. വിശുദ്ധ യോഹന്നാൻ 5 : 1-9ൽ ഇതുപോലെ ഒരു സംഭവം വിവരിക്കുന്നുണ്ട്. യെരൂശലേമിൽ ബെഥെസ്ദാ എന്ന ഒരു കുളം ഉണ്ട്. അതിന്റെ അഞ്ചു മണ്ഡപങ്ങളിൽ ധാരാളം രോഗികൾ വെള്ളത്തിന്റെ ഇളക്കംകാത്ത് കിടന്നിരുന്നു. ഇൗ കുളത്തിലെ വെള്ളത്തിന് രോഗസൗഖ്യത്തിന്ശക്തിയുണ്ട് എന്ന് ജനം വിശ്വസിച്ചിരുന്നു. അതതു സമയത്ത് ഒരു ദൂതൻ കുളത്തിലെ വെള്ളം കലക്കും ആ സമയത്ത് ആദ്യം വെള്ളത്തിൽ ഇറങ്ങുന്നവന് സൗഖ്യം കിട്ടും. എന്നാൽ മുപ്പത്തെട്ട് ആണ്ട് രോഗം പിടിച്ചു നടക്കാൻ സാധിക്കാതെ കിടന്ന ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അവൻ കിടക്കുന്നത് യേശു കണ്ടു: “നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ” എന്ന് അവനോടു ചോദിച്ചു. “യജമാനനെ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിലാക്കുവാൻ എനിക്ക് ആരുമില്ല” എന്ന് അവൻ പറഞ്ഞു. ഉടനെ ആ മനുഷ്യൻ സൗഖ്യമായി കിടക്ക എടുത്തു നടന്നു. ചില സമയത്തിനു ശേഷം സൗഖ്യം പ്രാപിച്ച മനുഷ്യനെ യേശു കണ്ടു: “അധികം തിന്മയായത് ഭവിക്കാതിരിപ്പാൻ ഇനി പാപം ചെയ്യരുത്” എന്നു പറഞ്ഞു.ഇൗ രണ്ടു സംഭവങ്ങളിൽ നിന്നും ചില കാര്യങ്ങൾ നമ്മൾ മനസ്സിലാക്കണം.യേശു മനസ്സലിവുള്ള കരുണാനിധിയായ ദൈവമാണ്. നാലുപേർ ചേർന്ന് ചുമന്നുകൊണ്ടു വന്ന പക്ഷവാതരോഗിക്കു സൗഖ്യം കൊടുത്തു. മുപ്പത്തെട്ട് ആണ്ട് ബെഥെസ്ദാ കുളക്കരയിൽ കിടന്ന രോഗിക്ക് സൗഖ്യം കൊടുത്തു. “എനിക്കാരുമില്ല” എന്നുപറയുന്നവരോട് മനസ്സലിയുന്നവനാണ് യേശു. യേശു പാപമോചനം കൊടുക്കുവാൻ അധികാരമുള്ള ദൈവമാണ്. ബെഥെസ്ദാ കുളക്കരയിലെ രോഗിയോടു പറഞ്ഞു: “അധികം തിന്മയായത് ഭവിക്കാതിരിപ്പാൻ ഇനി പാപം ചെയ്യരുത്.” യേശു ഹൃദയവിചാരങ്ങൾ അറിയുന്നവനാണ്. ജനങ്ങൾ യേശുവിനെക്കുറിച്ച് ദോഷം നിരൂപിക്കുന്നത് യേശു അറിഞ്ഞു. പക്ഷവാതക്കാരനെ ചുമന്നുകൊണ്ടു വന്ന സ്നേഹിതന്മാരുടെ വിശ്വാസം യേശു അറിഞ്ഞു. ബെഥെസ്ദാ കുളക്കരയിലെ രോഗിയുടെ ഹൃദയത്തിന്റെ ആഗ്രഹം യേശു അറിഞ്ഞു; സൗഖ്യം കൊടുത്തു. അവന് യേശുവിനെ അറിയില്ലായിരുന്നു; പക്ഷേ യേശു അവനെ അറിഞ്ഞു. പക്ഷവാതരോഗിയുടെ കാര്യത്തിൽ, അവന് ജീവനുണ്ട് പക്ഷെ ശരീരം തളർന്നു കിടക്കുന്നു; സ്വയമായി ഒന്നും ചെയ്യാൻ കഴിയുകയില്ല. അതുപോലെ തന്നെ ജീവിതത്തിൽ പാപം വന്നാൽ ആത്മാവ് തളർന്നുപോകുന്നു. മ്ലാനത, നിരാശ, സന്തോഷമില്ലായ്മ, പരിഭവം, അസൂയ മുതലായവകൊണ്ട് ആത്മികമായി തളരുന്നു. അപ്പോൾ പാപം മോചിക്കുവാൻ അധികാരമുള്ള യേശുവിന്റെ അടുക്കൽ ചെല്ലുക. ഹൃദയവിചാരങ്ങൾ അറിയുന്ന യേശുവിനോട് എല്ലാം തുറന്നുപറയുക. പാപംമോചനംപ്രാപിച്ച് തളർച്ചമാറി സമൃദ്ധിയായ ജീവൻ പ്രാപിക്കുക. വിശ്വാസത്തോടെ അനേകരെ ഇൗ യേശുവിന്റെ അരികിലേക്ക് ആനയിക്കുക.പാപമോചനവും രോഗസൗഖ്യവും മനസ്സലിവുള്ള യേശുവിൽനിന്ന് ഒഴികിവരുന്നു.